Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ദാരിദ്ര്യമനുഭവിക്കുന്ന സുഡാന് കൈത്താങ്ങായി സന്ദർലാൻഡ് മലയാളികൾ

st-george

സന്ദർലാൻഡ്∙ കൊടും ദാരിദ്രവും പട്ടിണിയും  മൂലം  അവശത അനുഭവിക്കുന്ന  സുഡാൻ  ജനതയ്ക്ക് കൈത്താങ്ങായ  സന്ദർലാൻഡിലെ  സെ. അൽഫോൻസാ സിറോ മലബാർ കാത്തലിക്  കമ്മ്യുണിറ്റിയുടെ നേതൃത്വത്തിൽ  ചാരിറ്റി ഫണ്ടിന്  നേതൃത്വം നൽകുന്നു. അംഗങ്ങളിൽ നിന്നും  താല്പര്യമുള്ള  മറ്റു ഉദാര മതികളിൽ നിന്നും  നിർലോഭമായ  സഹകരണം പ്രതീക്ഷിച്ചു  തുടങ്ങുന്ന ഉദ്യമത്തിന്  ഏവരുടെയും  സഹായ സഹകരണങ്ങൾ  പ്രതീക്ഷിക്കുന്നു . 

ആയിര കണക്കിന്  നിരാലംബരായ  മനുഷ്യർ  വെള്ളത്തിനും  ആഹാരത്തിനും വേണ്ടി  ക്യാമ്പുകളിൽ കഴിയുന്നു. നീതിയും നിയമവും ഇല്ലാത്ത  നാട്ടിൽ അവർക്കു  കൈത്താങ്ങാകാൻ  മലയാളികളടങ്ങുന്ന  രക്ഷാപ്രവർത്തകർ  സന്നദ്ധ സേവനം നടത്തുന്നു.  കുട്ടികളും സ്ത്രീകളും  അടങ്ങുന്ന വലിയൊരു ജനവിഭാഗത്തെ രക്ഷിക്കുവാൻ സൗത്ത് സുഡാൻ തലസ്ഥാനമായ ജൂബ കേന്ദ്രമാക്കി സലേഷ്യൻ സഭയിലെ വൈദീകർ നേതൃത്വം നൽകുന്ന രക്ഷാപ്രവർത്തകർക്കു  താങ്ങേകുവാൻ നമ്മൾ കഴിയുന്ന സഹായം നൽകാൻ ആഗ്രഹിക്കുന്നു. മെയ് മാസം അവസ്സാനത്തോടെ  സഹായം കൈമാറാൻ  ഉദ്ദേശിച്ചു നടത്തുന്ന ഈ ഉദ്യമത്തിൽ  ഞങ്ങളോടൊപ്പം സഹകരിക്കുവാൻ  താൽപ്പര്യമുള്ളവർക്ക്  സ്വാഗതം. സിറോ മലബാർ  കാത്തലിക് കമ്മ്യുണിറ്റിയുടെ  അകൗണ്ടിലേക്ക് നിങ്ങളുടെ സഹായങ്ങൾ കൈമാറാവുന്നതാണ് .

അക്കൗണ്ട്  നെയിം - എം സി സി  സണ്ടർലൻഡ്

 അക്കൗണ്ട്  നമ്പർ : 80125830 

സോർട് കോഡ് : 404362 

ബാങ്ക് : HSBC 

കൂടുതൽ വിവരങ്ങൾക്ക് : 07846911218 , 07590516672 .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.