Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഈജിപ്തില്‍ ബസിനു നേരെ ആക്രമണം: 23 പേര്‍ കൊല്ലപ്പെട്ടു

egypt-bus

കെയ്‌റോ∙ ദക്ഷിണ ഈജിപ്തില്‍ ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ പെട്ടവര്‍ സഞ്ചരിച്ച ബസിനു നേരെ അജ്ഞാതരായ ആയുധധാരികള്‍ നിറയൊഴിക്കുകയായിരുന്നു.

മിന്‍യ പ്രവിശ്യയിലെ മരഭൂമിക്കു നടുവിലുള്ള റോഡില്‍ വച്ചായിരുന്നു ആക്രമണം. 25 പേര്‍ക്കു പരുക്കേറ്റു. ബസിലുണ്ടായിരുന്നവര്‍ ഒരു ആശ്രമത്തിലേക്കു പോകുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ മാസം ഈജിപ്തിലെ രണ്ടു ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 48 പേര്‍ മരിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.