Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ദക്ഷിണാഫ്രിക്കയില്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ ശേഷം കുത്തിക്കൊന്നു

hannah-murder കൊല്ലപ്പെട്ട ഹന്ന കോര്‍ണേലിയസ്‌

പ്രിട്ടോറിയ∙ ദക്ഷിണാഫ്രിക്കയില്‍ ഇരുപത്തിയൊന്നുകാരിയായ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ ശേഷം കുത്തിക്കൊന്നു. സ്‌റ്റെല്ലെന്‍ബോഷ് എന്ന സ്ഥലത്താണ് സുഹൃത്തിനൊപ്പം നിന്ന ഹന്ന കോര്‍ണേലിയസ് എന്ന വിദ്യാര്‍ഥിനിയെ വെള്ളിയാഴ്ച രാത്രി നാലുപേര്‍ ചേര്‍ന്നു തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയത്. രണ്ടു പേരെ പൊലീസ് പിടികൂടി. 

മാര്‍ഷ് എന്ന സുഹൃത്തിനൊപ്പം കാറില്‍ ഇരുന്നു സംസാരിക്കുമ്പോള്‍ നാലംഗ അക്രമി സംഘം ഇവരെ സമീപിക്കുകയായിരുന്നു. മാര്‍ഷിനെ മര്‍ദിച്ച് കാറിന്റെ ഡിക്കിയില്‍ തള്ളിയ സംഘം ഹന്നയെ കാറിന്റെ പിന്‍സീറ്റില്‍ കയറ്റി അജ്ഞാതകേന്ദ്രത്തിലേക്കു കൊണ്ടുപോയി. അവിടെവച്ച് ഹന്നയെ ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം കുത്തിക്കൊല്ലുകയായിരുന്നു. 

ശനിയാഴ്ച രാവിലെ എട്ടരയോടെ ഹന്നയുടെ മൃതദേഹം സ്‌റ്റെല്ലെന്‍ബോഷില്‍നിന്നു പത്തു കിലോമീറ്റര്‍ അകലെ വഴിവക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹന്നയുടെ ശരീരത്തില്‍ നിരവധി തവണ കുത്തേറ്റതിന്റെ പാടുകളുണ്ട്. സംഘത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ട മാര്‍ഷ് ഗുരുതരമായ പരുക്കുകളോടെ ചികിത്സയിലാണ്. മാര്‍ഷും ഹന്നയും സ്‌റ്റെല്ലെന്‍ബോഷ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.