Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോ ഫുഡ് ഫെസ്റ്റിവൽ നടത്തി

foodfetivel-01

കേപ്ടൗൺ ∙ ലെസോത്തോ മസേറൂ മച്ചബങ്ങ് കോളജ് ഗ്രൗണ്ടിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ ആഭിമുഖ്യത്തിൽ  ഇന്റർനാഷണൽ ഫുഡ് ആൻഡ് ട്രേഡ് ഫെസ്റ്റിവൽ നടത്തുകയുണ്ടായി. അസോസിയേഷൻ പ്രസിഡന്റ് ബിജു ഏബ്രഹാം കോരയുടെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച ഫെസ്റ്റിവൽ  Agric Food & Safety Minister Mapalesa Lisemelo Mothokho നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഫുഡ് സ്റ്റാളുകളിൽ നിന്നും ലെസോത്തോയുടെ വിവിധ  ഭാഗങ്ങളിലുള്ള അനേകായിരങ്ങൾ ആസ്വദിക്കുക ഉണ്ടായി. വിവിധ കൾച്ചറൽ പ്രോഗ്രാമുകളും ഫാഷൻ ഷോയും ഫെസ്റ്റിവലിനെ വർണ്ണശബളമാക്കി തീർത്തു.

food-festivel

എല്ലാ ഫുഡ് സ്റ്റാളുകളിൽ നിന്നും രുചി അറിഞ്ഞ മിനിസ്റ്റർ ഏറ്റവും നല്ല ഫുഡ് സ്റ്റാളായി സൗത്ത് ഇന്ത്യൻ ഫുഡ് സ്റ്റാൾ തിരഞ്ഞെടുക്കുകയും ആ സ്റ്റാളിന്റെ ഉടമകളായ ജെസ്സി ജേക്കബിനും, ഷെറിൻ ആൻ ജേക്കബിനും സമ്മാനം നൽകുക ഉണ്ടായി.

റാഫിൾ ടിക്കറ്റ്, പ്രവേശന ടിക്കറ്റിനും വിവിധ സമയങ്ങളിൽ നടത്തിയ ഡ്രോയിൽ സമ്മാനങ്ങൾ വിതരണം ചെയ്യുകയുണ്ടായി. അസോസിയേഷൻ ഭാരവാഹികളായ വിജയകുമാർ ഭാസ്ക്കർ, അശോക് ദേസാരി, അഷറഫ് പട്ടേൽ, രാധ പത്മനാഭൻ, റീറ്റഡർ, ലൂക്ക് തട്ടാംപറമ്പിൽ, ജേക്കബ് ഇട്ടി, വിജയ്ഡർ, കൃഷ്ണൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ജോഫൻ കലാവടക്കൻ മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു. ജോഫൻ അറിയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.