Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിന് ദുബായില്‍ കൊട്ടാരമുണ്ടെന്നു റിപ്പോര്‍ട്ട്; നിഷേധിച്ച് ജേക്കബ് സുമ

suma-palace

ജോഹന്നാസ്ബര്‍ഗ്∙ തനിക്കു ദുബായില്‍ കൊട്ടാരമുണ്ടെന്ന വാര്‍ത്ത ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ നിഷേധിച്ചു. ഇന്ത്യന്‍ വ്യവസായ കുടുംബമായ ഗുപ്ത സഹോദരന്മാര്‍ സുമയ്ക്കു വേണ്ടി ദുബായില്‍ അത്യാഡംബര കൊട്ടാരം വാങ്ങി നല്‍കിയതായി കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുമയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്കു പുറത്തു സ്വത്തുവകകള്‍ ഇല്ലെന്നും അദ്ദേഹത്തിനു വേണ്ടി സ്വത്തു വാങ്ങാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രസിഡന്റിന്റെ ഓഫിസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. 

സിംബാംബെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയുടെ വീടിന്റെ തൊട്ടടുത്താണ് സുമയുടെ കൊട്ടാരമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സമ്പന്നര്‍ താമസിക്കുന്ന എമിറേറ്റ്‌സ് ഹില്ലിലെ ലൈലാക് സ്ട്രീറ്റിലാണ് സുമയ്ക്കു വേണ്ടി ഗുപ്ത സഹോദരന്മാര്‍ കൊട്ടാരം വാങ്ങി നല്‍കിയതെന്നാണ് ആരോപണം. ഈ വീട്ടില്‍ 10 കിടപ്പുമുറികളും 13 ബാത്ത്‌റൂമുകളും ഒമ്പതു സ്വീകരണമുറികളും ഒരേസമയം 11 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള ഇടവുമുണ്ട്.

2015-ലാണ് ഗുപ്ത സഹോദരന്മാര്‍ ഈ കൊട്ടാരം വാങ്ങിയത്. ഇതേ വര്‍ഷം സുമയുടെ മകന് ബുര്‍ജ് ഖലീഫയില്‍ ഫ്‌ളാറ്റ് വാങ്ങിക്കൊടുത്തതായും ആരോപണമുണ്ട്. സ്വതന്ത്രമാധ്യമപ്രവര്‍ത്തകര്‍ ചോര്‍ത്തിയ ഗുപ്ത സഹോദരന്മാരുടെ ഇ-മെയില്‍ സന്ദേശങ്ങളുടെയും മറ്റു രേഖകളുടെയും അടിസ്ഥാനത്തിലാണ് വെളിപ്പെടുത്തല്‍. പ്രസിഡന്റുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഗുപ്ത സഹോദരന്മാര്‍ ദക്ഷിണാഫ്രിക്കയില്‍ കോടികളുടെ കരാറുകള്‍ നിയമവിരുദ്ധമായി നേടുന്നതായി ആരോപണം ശക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.