Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഗോൾഡ് കോസ്റ്റിലെ മൾട്ടി കൾച്ചറൽ ആഘോഷങ്ങൾ ശ്രദ്ധേയമായി

Multicultural-programme-1

ഗോൾഡ് കോസ്റ്റ് ∙ ഗോൾഡ് കോസ്റ്റിലെ സൗത്ത് പോർട്ട് മേരി ഇമ്മാക്കുലേറ്റ് കാത്തലിക് പാരിഷിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മൾട്ടി കൾച്ചറൽ ആഘോഷങ്ങളിൽ സിറോ മലബാർ കാത്തലിക്  കമ്മ്യൂണിറ്റിയുടെ സഹകരണം ഏവരുടെയും പ്രശംസയ്ക്ക് പാത്രമായി. മേയ് 28ന്  രാവിലെ 8.30 ന് മൾട്ടികൾച്ചറൽ മാസിനുശേഷം ഗോൾഡ് കോസ്റ്റ് കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ബ്രിസ്ബേൻ ചെണ്ടമേളത്തിന്റെ അകമ്പടിയോെട വിവിധ രാജ്യങ്ങളിൽ നിന്നുള്ള കാത്തലിക് സമൂഹം പ്രധാന വേദിയിലെത്തി.

തുടർന്ന് ഓരോ രാജ്യത്തിന്റെയും വ്യത്യസ്ത രീതിയിലുള്ള കലാപരിപാടികൾ അരങ്ങേറി. കേരളീയരുടെ തനതു കലാരൂപമായ െചണ്ടമേളം ആകർഷണമായിരുന്നു. പ്രത്യേകം തയ്യാറാക്കിയ കൗണ്ടറിലൂടെ ഓരോ രാജ്യങ്ങളുടെയും ഭക്ഷണങ്ങൾ സൗജന്യമായി നൽകി. ഗോൾഡ് കോസ്റ്റിലെ കാത്തലിക് കമ്മ്യൂണിറ്റി തയ്യാറാക്കിയ സൗത്ത് ഇന്ത്യൻ ഭക്ഷണം ഏറെ രുചികരമായിരുന്നു.

സൗജൻ ആന്റണി, ജോഷി ജോസഫ്, ഷിൻസൺ കുര്യൻ, ഷൈജോ സേവ്യർ, ദീപു, ജോജോസ്, ജോസ് , റെജിമോൻ ജോസഫ്, ജയ്സൺ, ചെറിയാൻ വേണാട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.