Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ദ്ദാർ എസ സലാം :കലാമണ്ഡലം ടാൻസാനിയ - ഇഫ്‌താർ വിരുന്നൊരുക്കി

tanzania-iftar2

ദൊഡോമ∙ ടാൻസാനിയയിലെ  മലയാളിക്കൂട്ടായ്മയായ കലാമണ്ഡലം ടാൻസാനിയയുടെ ആഭിമുഖ്യത്തിൽ ഇതാദ്യമായി ഇഫ്‌താർ വിരുന്നു സങ്കടിപ്പിച്ചു .

tanzania-iftar9

ജൂൺ നാലിന് വൈകിട്ട് സിറ്റി സെന്ററിൽ നടന്ന ഇഫ്‌താർ വിരുന്നിൽ നൂറു കണക്കിന് മലയാളികളോടൊപ്പം സ്വദേശികളും വിദേശികളുമായ അനേകംപേർ പങ്കെടുത്തു.

tanzania-iftar7

ഇസ്ലാം മതസ്ഥരുടെ പുണ്യമാസമായ റമദാനിന്റെ ചൈതന്യവും സന്ദേശവും നാനാ ജാതി മതസ്ഥരായ മലയാളി സമൂഹത്തിനു ഈ വിരുന്നിലൂടെ അനുഭവവേദ്യമായി.

tanzania-iftar6

എല്ലാ സംസ്‍കാരങ്ങളെയും ബഹുമാനിക്കാനും ഒരുമയിൽ സഹവർത്തിക്കാനുള്ള ഒരു പഠനക്കളരിയായി ആഫ്രിക്കയിലെ ഈ മലയാളി സ്നേഹ സംഗമം.

tanzania-iftar4

വടക്കൻ കേരളത്തിന്റെ തനതായ ഇഫ്‌താർ പലഹാരങ്ങൾ ഉൾപ്പെടെ വിഭവ സമൃദ്ധമായിരുന്ന ഈ വിരുന്നിനു കലാമണ്ഡലം ചെയർമാൻ സുന്ദർ നായക്, വൈസ് ചെയർമാൻ മോഹനൻ കെ.കെ, സെക്രട്ടറി വിപിൻ എബ്രഹാം, ജോയിന്റ് സെക്രട്ടറി മുനിയ തുളസിദാസ്, ട്രഷറർ രാജേഷ് കാഞ്ഞിരക്കാടൻ, മറ്റു കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.