Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മഹാത്മാ കൾച്ചറൽ സെന്റർ ലൈബീരിയ ഓണാഘോഷo

onam-1

മോൺറോവിയ∙ മനസിൽ ഓണവർണങ്ങൾ വിരിഞ്ഞു. ഓണത്തപ്പനെ വരവേല്ക്കാൻ ലൈബീരിയൻ മലയാളികൾ ഒരുങ്ങുകയായി. ഗൃഹാതുരത്വത്തിന്റെ ഊഞ്ഞാലിലേറി ആധികളെ ആട്ടിപ്പായിച്ച് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഭാഗമാകാൻ ഒരുങ്ങുകയാണ് ലൈബീരിയായിലെ മലയാളികൾ.
     

മഹാത്‌മാ കൾച്ചറൽ സെന്റർ ലൈബീരിയായുടെ ആഭിമുഖ്യത്തിൽ ' ഓണക്കൂട്ടം 2017' എന്നപേരിൽ  അവയർ ഇന്റർ നാഷണൽ സ്കൂളിൽ വച്ചു മൂന്ന് ദിവസങ്ങളിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ്‌ 24 ന് രാവിലെ 10 മണിക്ക് അത്തപൂക്കള മത്സരത്തോടെ ആരംഭിക്കുന്ന പരിപാടിയിൽ വടം വലി, ഉറിയടി ഉൾപ്പെടെ വിവിധ നാടൻ മത്സരങ്ങൾ നടത്തുന്നു. സെപ്റ്റംബർ 2 ശനിയാഴ്ച വിവിധ പരിപാടികളോടെ ഉത്രാട സന്ധ്യ ആഘോഷിക്കുന്നു.
         

പ്രധാന ദിവസമായ സെപ്റ്റംബർ 3 ഞായർ രാവിലെ 11 മണിക്ക് നടക്കുന്ന ഉദഘാടനത്തിനു ഇന്ത്യൻ കോൺസൽ ജനറൽ ഉപജിത് സിങ് സച്‌ദേവ് മുഖ്യാതിഥി ആയിരിക്കും. ഓണസദ്യയ്ക്ക് ശേഷം വിവിധ കലാപരിപാടികളും, നൃത്ത മത്സരവും അരങ്ങേറും. വിമാന ടിക്കറ്റ്‌ ഉൾപ്പെടെയുള്ള സമ്മാനങ്ങൾക്കായുള്ള ലക്കി ഡ്രായോടുകൂടി ആഘോഷപരിപാടികൾക്ക് തിരശീല വീഴും.







ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.