Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പ്ലാസ്റ്റിക് ബാഗുണ്ടോ നാലു വർഷം അഴിയെണ്ണാം, കടുത്ത നിയമം പാസാക്കി കെനിയ

x-default

നെയ്റോബി∙ പ്ളാസ്റ്റിക് ഉപയോഗത്തിനെതിരെ ലോകത്തിലെ ഏറ്റവും കഠിനമായ നിയമവുമായി കെനിയ. ഇനി മുതൽ പ്ലാസ്റ്റിക് ബാഗുകളുടെ നിർമാണമോ വിൽപ്പനയോ ശ്രദ്ധയിൽപ്പെട്ടാൽ നാലു വർഷത്തെ തടവോ 4,0000 ഡോളർ പിഴയോ ഏർപ്പെടുത്തുമെന്ന് ആഫ്രിക്കൻ രാജ്യമായ കെനിയ നിയമം പാസാക്കി. പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിച്ചാലും നാലുവർഷം വരെ ജയിലിലിടാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.

പ്ലാസ്റ്റിക് കാരണമുള്ള മലിനീകരണം ഒഴിവാക്കുന്നതിനാണ് കഠിനമായ നിയമം തന്നെ പാസാക്കിയതെന്നാണ് കെനിയയുടെ നിലപാട്. ഇതോടെ പ്ലാസ്റ്റിക് ബാഗുകൾക്ക് നിയന്ത്രണമുള്ള രാജ്യങ്ങളുടെ പട്ടികയിൽ കെനിയയും അംഗമായി. നിലവിൽ ചൈന, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ നാൽപ്പതിലധികം രാജ്യങ്ങളിലാണ് പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗത്തിന് നിരോധനമോ നിയന്ത്രണമോ ഉള്ളത്.

കടല്‍ ജീവികളടക്കം പ്ലാസ്റ്റിക് ഭക്ഷിച്ച് മരണപ്പെടുന്നത് പതിവായതോടെയാണ് കടുത്ത നടപടിയുമായി മുന്നോട്ട് പോകുന്നതെന്ന് കെനിയൻ ഭരണകൂടം അറിയിച്ചു.പുതിയ നിയമ പ്രകാരം പ്ലാസ്റ്റിക് ബാഗുകൾ കൈയ്യിലുണ്ടെങ്കിൽ ആരെയും പരിശോധിക്കാനുള്ള അധികാരം പോലീസിനുണ്ടാകും. എന്നാൽ നിയമത്തിന്റെ ആദ്യഘട്ടത്തിൽ ഇതു ബാഗ് നിർമാതാക്കളെയും വിതരണക്കാരെയും മാത്രമായിരിക്കും ബാധിക്കുകയെന്ന് കെനിയൻ പരിസ്ഥിതി മന്ത്രി ജൂഡീ വാക്കുംഗു അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.