Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പ്രവാസികള്‍ക്കായി കെഎസ്എഫ്ഇ ചിട്ടിയും ഇന്‍ഷുറന്‍സ് പാക്കേജും

Thomas Issac

തിരുവനന്തപുരം∙ പ്രവാസികള്‍ക്കായി കെഎസ്എഫ്ഇ ചിട്ടിയും ഇന്‍ഷുറന്‍സ് പാക്കേജും ലോകകേരള സഭാ രൂപീകരണവും പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റ്. വികസനപ്രവര്‍ത്തനങ്ങള്‍ക്കു പണം കണ്ടെത്താനായി കെഎസ്എഫ്ഇ വഴി പ്രവാസികള്‍ക്കായി ചിട്ടി നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. പേയ്‌മെന്റ് ഗേറ്റ് വേ വഴി പ്രവാസികള്‍ക്കു ചിട്ടിയില്‍ പണമടയ്ക്കാന്‍ കഴിയും. നിക്ഷേപങ്ങള്‍ക്കു സര്‍ക്കാര്‍ ഗ്യാരന്റി നല്‍കും. ഇത്തരത്തില്‍ സമാഹരിക്കുന്ന പണം കിഫ്ബി ബോണ്ടില്‍ നിക്ഷേപിക്കും. തുടര്‍ന്നു വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.


ഇതിനു പുറമേ പ്രവാസി ക്ഷേമപെന്‍ഷന്‍ 500 രൂപയില്‍നിന്ന് 2000 രൂപയാക്കി വര്‍ധിപ്പിച്ചു. പ്രവാസികളുടെ പുനരധിവാസത്തിനും നൈപുണ്യവികസനത്തിനും 18 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. പ്രവാസികളുടെ ഓണ്‍ലൈന്‍ ഡാറ്റാബേയ്‌സ് തയാറാക്കാന്‍ തീരുമാനിച്ചു. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പാക്കേജ് നടപ്പാക്കും. ഇതിനായി അഞ്ചു കോടി രൂപ നീക്കിവച്ചിട്ടുണ്ട്. എല്ലാ വിദേശ മലയാളികളേയും ഇന്‍ഷുറന്‍സ് പാക്കേജില്‍ രജിസ്റ്റര്‍ ചെയ്യിക്കാനാണു ലക്ഷ്യമിടുന്നത്.


വിദേശമലയാളികളുടെ കേരളത്തിലെ പ്രാതിനിധ്യത്തിനായി ലോക കേരളസഭ രൂപീകരിക്കും. ജനസംഖ്യാനുപതാതത്തില്‍ അതതു രാജ്യങ്ങളുടെ പ്രതിനിധികളും എംഎല്‍എമാരും സഭയില്‍ അംഗങ്ങളായിരിക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.