Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഡർബൻ മലയാളികൾ ഓണം ആഘോഷിച്ചു

durban-1

ഡർബൻ ∙ 2016 സെപ്റ്റംബർ 24ന് സെന്റ് ആന്റണി ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് ഡർബൻ മലയാളികൾ വർണാഭമായി ഓണം ആഘോഷിച്ചു.

durban-4

റവ. ഫാ. ആന്റണിയുടെയും ഡോ. നായരുടെയും കാർമികത്വത്തിൽ രാവിലെ 11ന് ദീപം കൊളുത്തി ആരംഭിച്ച ഓണാഘോഷത്തില്‍ വിവിധ കലാപരിപാടിൾ അരങ്ങേറി.

durban-3

മലയാള തനിമയോടെ അവതരിപ്പിച്ച തിരുവാതിരയും മറ്റു നൃത്തന്യത്യങ്ങളും ഒന്നിനോടൊന്നു മികച്ചു നിന്നു.
വിഭവ സമൃദ്ധമായ ഓണസദ്യയ്ക്കുശേഷം കരോക്കേ ഗാനമേളയും ഉണ്ടായിരുന്നു.

durban-2

വൈകിട്ട് നടന്ന വാശിയേറിയ വടംവലി മത്സരത്തിനുശേഷം സമ്മാനദാനത്തോടെ ഡർബൻ ഓണം 2016ന് തിരശീല വീണു. ഓണാഘോഷത്തിന് മുന്നോടിയായി സെപ്റ്റംബർ 10ന് വിവിധ കായിക മത്സരങ്ങളും ഫുട്ബോൾ ടൂർണമെന്റും സംഘടിപ്പിച്ചിരുന്നു. ഡർബൻ ഓണം 2016നുശേഷം കേരളപ്പിറവി ആഘോഷങ്ങൾക്കായി ഡർബൻ മലയാളികൾ വീണ്ടും ഒരുക്കങ്ങൾ തുടങ്ങി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.