Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വേൾഡ് മലയാളി ഫെഡറേഷന്റെ ഘാന യൂണിറ്റ് രൂപീകരിച്ചു

ghana-unit-wmc091

അക്ര∙വേൾഡ് മലയാളി ഫെഡറേഷന്റെ ഘാന യൂണിറ്റ് രൂപീകരണം ഫെബ്രുവരി 19 ശനിയാഴ്ച തലസ്ഥാനമായ അക്രയിൽ നടന്നു. സുദർശൻ പാലക്കാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫാ. സുഭാഷ് ചിറ്റിലപ്പളളി യൂണിറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ghana-unit-wmc90

ഡബ്ല്യുഎംഎഫ് കോ ഓർഡിനേറ്റർ സിജി നിരപ്പേൽ ഡബ്ല്യുഎംഎഫിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചു.

ghana-unit-wmc8

സജിത്ത് മുല്ലപ്പിള്ളി, സബ്നാ സന്തുൾ, രാജശ്രീ മേനോൻ തുടങ്ങിയവർ പ്രസംഗിച്ചു.

ghana-unit-wmc3

യൂണിറ്റിന്റെ ഭാരവാഹികളായി ജിജോ സെബാസ്റ്റ്യൻ (പ്രസിഡന്റ്), സബ്നാ സന്തുൾ(വൈസ് പ്രസിഡന്റ്) പ്രമോദ് പിള്ള(സെക്രട്ടറി) രാജു മാരാരിക്കുളം (ജോയിന്റ് സെക്രട്ടറി,) രാജശ്രീ മേനോൻ (ട്രഷറർ)ജോജോ രാജകുമാരി (ചാരിറ്റി കൺവീനർ) കൂടാതെ പത്തംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

ghana-unit-wmc092

ഗ്ലോബൽ കോ ഓർഡിനേറ്റ‌ർ പ്രിൻസ് പള്ളിക്കുന്നേലിന്റെ ആശംസാ സന്ദേശം വായിച്ചു.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.