Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലെസോത്ത അനാഥാലയങ്ങളില്‍ പര്യടനം നടത്തി

ia-lesotho3

മസേറു (ദക്ഷിണാഫ്രിക്ക)∙ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലെസോത്തയുടെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അനാഥാലയങ്ങളില്‍ പര്യടനം നടത്തി.

ia-lesotho5

അനാഥാലയങ്ങളില്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കലാമത്സരങ്ങള്‍ നടത്തി സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും അന്തേവാസികള്‍ക്കു ഭക്ഷ്യവസ്തുക്കള്‍ നല്‍കുകയും ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം അസോസിയേഷന്‍ പ്രസിഡന്റ് ബിജു ഏബ്രഹാം കോര നിര്‍വഹിച്ചു.

ia-lesotho2

പരിപാടിയുടെ സമാപനത്തിന്റെ ഭാഗമായി മസോരു മാളില്‍ ഉള്ള ബദൂസ ഫാമിലി ഗെയിം പാര്‍ക്കില്‍ നാനൂറോളം കുട്ടികളെ പങ്കെടുപ്പിച്ച് നടത്തിയ സമ്മേളനം സോഷ്യല്‍ ഡെവലപ്‌മെന്റ് വകുപ്പു മന്തി മൊലേഹേഹി ലെറ്റ്‌ലോട്ട് ഉദ്ഘാടനം ചെയ്തു.

ia-lesotho4

ഭക്ഷ്യമന്ത്രി മപാലെസ ലിസമെലോ മൊത്തോക്കോ, ഹോണററി കൗണ്‍സില്‍ മന്‍മോഹന്‍ ബക്കായ എന്നിവര്‍ കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. അസോസിയേഷന്‍ ട്രഷറര്‍ വിജയകുമാര്‍ ഭാസ്‌കര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി നന്ദിയും രേഖപ്പെടുത്തി. രാധാ പദ്മനാഭന്‍ മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു.
 

ia-lesotho1
Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.