Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ ഗ്രന്ഥം രാജ്യാന്തരതലത്തിൽ ശ്രദ്ധേയമാകുന്നു

indian-studnet

കെയ്റോ∙ ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയും ചവറ സ്വദേശിയുമായ ഹാഫിസ് മുഹമ്മദ് ജുനൈദ് ജൗഹരി രചിച്ച 'അല്‍കാഫി' എന്ന ഗ്രന്ഥം ആഗോളതലത്തില്‍ ശ്രദ്ധപിടിച്ചുപറ്റുന്നു. പ്രശസ്ത ഖുര്‍ആന്‍ പണ്ഡിതരുടെ അവതാരികയോടെ പുറത്തിറങ്ങിയ അല്‍കാഫി ഏഴു ഖുര്‍ആനിക പാരായണ രീതിശാസ്ത്രത്തില്‍ ഒരു മലയാളി പണ്ഡിതന്‍ രചിക്കുന്ന ആദ്യ അറബി ഗ്രന്ഥമാണ്. കൊട്ടുകാട് ദാറുല്‍അമാനില്‍ ബഷീര്‍ മുസ്ലിയാരുടെയും മൈമൂനാബീവിയുടെയും മകനായ ജുനൈദ് ജൗഹരി മഖ്ദൂമിയ്യ ദഅ്വാ കോളേജ്, കൊല്ലം ഖാദിസിയ്യ, കായംകുളം പുത്തന്‍തെരുവ് ദര്‍സ് എന്നിവിടങ്ങളിലെ പഠനത്തിന്‍ ശേഷമാണ് ഉപരിപഠനത്തിനായി ഈജിപ്തിലെത്തിയത്.

ഏഴ് വാല്യങ്ങളായി ഇറങ്ങുന്ന പുസ്തകത്തിന്‍റെ പ്രഥമപതിപ്പ് അറബ് ലോകത്തെ ഏറ്റവും വലിയ പുസ്തകമേളയായ 48–ാം കെയ്റോ ഇന്‍റര്‍നാഷണല്‍ ബുക്ക്ഫെയറിന്‍റെ ഭാഗമായി നടന്ന ചടങ്ങില്‍ കെയ്റോ ഐ.ബി.എഫ്. പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് ഫഖീഹ് പ്രകാശനം നിര്‍വ്വഹിച്ചു. ഇക്രാം മുഹമ്മദ് മലേഷ്യ, മഹ്മൂദ് ജാസിമി ദുബൈ, അസാ ജാഫര്‍ ഈജിപ്ത് എന്നിവര്‍ സംബന്ധിച്ചു. ഗ്രന്ഥത്തിന്‍റെ ഇന്ത്യന്‍ പതിപ്പ് കൊല്ലം ഖാദിസിയ്യയുടെ ഇരുപത്തിമൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന സമ്മേളന വേദിയില്‍ ഫെബ്രുവരി 19 നു പ്രകാശനം ചെയ്യും. നിരവധി തവണ സ്കൂൾ കലോത്സവങ്ങളിൽ പ്രതിഭയാണ് ജുനൈദ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.