Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കേരള സമാജം ഉഗാണ്ട ഓണാഘോഷം നടത്തി

onam-pookalam

കമ്പാല∙ കേരള സമാജം ഉഗാണ്ടയുടെ ഓണാഘോഷം 2016 സെപ്റ്റമ്പർ 18നു പാർട്ടീദാർ ഓഡിറ്റേറിയത്തിൽ നടന്നു. രാവിലെ 11നു തുടങ്ങിയ കലാപരിപാടികളിൽ ഉഗാണ്ടയിൽ ഉള്ള എല്ലാ മലയാളികളും പങ്കെടുത്തു. കുട്ടികൾക്കായുള്ള വിവിധതരം ഓണക്കളികളോടെ ആഘോഷങ്ങൾ തുടങ്ങി.

ഓണാഘോഷങ്ങൾ സമാജം ചെയർമാന്‍ കൃഷ്ണദാസും സെക്രട്ടറി ഷൈനും പാർട്ടൻ ശശി നായരും സ്പോൺസേഴ്സും ചേർന്ന് വിളക്ക് കൊളുത്തി ഉദ്ഘാടനം നടത്തി. സമാജം ഷൈൻ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു.

വാശിയേറിയ പൂക്കള മത്സരത്തിൽ അഞ്ചു ടീമുകൾ പങ്കെടുത്തു. സമാജം അംഗങ്ങളുടെ വിവിധതരം കലാപരിപാടികൾ നടത്തി. സമാജം എക്സിക്ക്യൂട്ടീവ് അംഗങ്ങൾ എല്ലാ മലയാളികൾക്കും വിഭവ സമൃദമായ ഓണസദ്യ വിളമ്പി. തുടർന്ന് നടത്തിയ ഓണക്കളികളിൽ കുട്ടികളും മുതിർന്നവരും പങ്കെടുത്തു. സമാജം എക്സിക്യൂട്ടീവ് മെമ്പർമാരുടെ കൂട്ടായ പ്രവർത്തനം ഓണാഘോഷം വൻപിച്ച വിജയമാക്കി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.