Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മലയോര, തീരദേശ ഹൈവേയും കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടിയും

kerala-budget-3

തിരുവനന്തപുരം∙ കേരളത്തിന്റെ ഗതാഗതശൃംഖലയിലെ നിര്‍ണ്ണായ കണ്ണികളാകാന്‍ പോകുന്ന മലയോര, തീരദേശ ഹൈവേകള്‍ വിദേശ മലയാളികളുടെ പിന്തുണയോടെ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നതെന്നു ധനമന്ത്രി തോമസ് ഐസക് ബജറ്റ് സമ്മേളനത്തില്‍ വ്യക്തമാക്കി.

പ്രസംഗത്തിന്റെ പൂര്‍ണരൂപം

എം.ടി.യുടെ നാലുകെട്ടില്‍ ആമിനുമ്മയുടെ കുറിയെപ്പറ്റി പറയുന്നു. അതുകിട്ടിയാല്‍ ഒന്നു നിന്നുതിരിയാമെന്നാണ് അമ്മ പറയാറ്. കുറി അഥവാ ചിട്ടി നാട്ടിലെ ഒരുപാട് പേരുടെ ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നതു പോലെ നാടിന്റെ വികസന ആവശ്യങ്ങള്‍ക്ക് ചിട്ടി ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.

ഒരു വിദേശമലയാളിയും ഒരു പൈസ പോലും സര്‍ക്കാരിന് സംഭാവന നല്‍കേണ്ടതില്ല. അവര്‍ ചെയ്യേണ്ടത് കെ.എസ്.എഫ്.ഇയുടെ എന്‍.ആര്‍.ഐ ചിട്ടികളില്‍ ചേരുക മാത്രമാണ്. പ്രവാസി ചിട്ടിക്ക് കെ.എസ്.എഫ്.ഇ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ആദ്യവര്‍ഷംതന്നെ ഒരുലക്ഷം പ്രവാസികളെെയങ്കിലും ചിട്ടിയില്‍ ചേര്‍ക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. കിഫ്ബി വഴി നടപ്പിലാക്കുന്ന 10,000 കോടി രൂപയുടെ തീരദേശ, മലയോര ഹൈവേകള്‍ക്ക് വേണ്ടിയുള്ള ബോണ്ടുകള്‍ പൂര്‍ണമായും പ്രവാസി ചിട്ടി വഴി സമാഹരിക്കാനാണ് ഉദ്ദേശ്യം.

ഏതെങ്കിലും പേയ്‌മെന്റ് ഗേറ്റ് വേ വഴി പ്രവാസികള്‍ക്ക് തങ്ങളുടെ മാസത്തവണ അടയ്ക്കാം. ഇങ്ങനെ അടയ്ക്കുന്ന പണം മുഴുവന്‍ അപ്പപ്പോള്‍ കെ.എസ്.എഫ്.ഇ.യുടെ പേരില്‍ കിഫ്ബിയുടെ പ്രവാസി ബോണ്ടുകളില്‍ ഓട്ടോമാറ്റിക്കായി നിക്ഷേപിക്കപ്പെടും. ചിട്ടി പിടിക്കുമ്പോഴോ നറുക്കുവീണ പണം പിന്‍വലിക്കുമ്പോഴോ ആവശ്യമുള്ള പണം പിന്‍വലിക്കാന്‍ കെ.എസ്.എഫ്.ഇക്ക് കോള്‍ ഓപ്ഷന്‍ ഉണ്ടാകും. മിച്ചമുള്ള ഫ്രീ ഫ്‌ളോട്ട് കിഫ്ബിയുടെ ബോണ്ടുകളില്‍ കിടക്കും. പദ്ധതി നടപ്പിലാകുന്ന ഏതാനും വര്‍ഷംകൊണ്ട് ഇത്തരത്തില്‍ 12,000 കോടി സമാഹരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവിെല്ലന്ന് കരുതുന്നു. ഇതൊരു നൂതന ധനസമാഹരണ പരീക്ഷണമാണ്.

പ്രവാസിയെ സംബന്ധിച്ചിടത്തോളം അവരുടെ സമ്പാദ്യം ചിട്ടിയിലാണ് മുടക്കുന്നത്. അതിന് സര്‍ക്കാരിന്റെ ഗ്യാരന്റിയും കെ.എസ്.എഫ്.ഇയുടെ പൂര്‍ണ സുരക്ഷിതത്വവുമുണ്ട്. കിഫ്ബിയുടെ ബോണ്ടില്‍ മിച്ചപണം നിക്ഷേപിച്ചതുകൊണ്ട് ഒരു അധികറിസ്‌കും നിക്ഷേപകന് ഇല്ല. അതേ സമയം അവര്‍ സുരക്ഷിത സമ്പാദ്യത്തോടൊപ്പം നാടിന്റെ സുപ്രധാന വികസന പ്രോജക്ടില്‍ പങ്കാളിയാവുകയും ചെയ്യുന്നു. ജൂണ്‍ മാസത്തിനകം ഈ പദ്ധതി ആരംഭിക്കുന്നതിന് കെ.എസ്്.എഫ്.ഇ. ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.