Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പ്രവാസികളെ സഹായിച്ച്, പ്രവാസികളുടെ സഹായംതേടി ധനമന്ത്രി

kerala-budget-1

തിരുവനന്തപുരം∙ നാടിന്റെ വികസനത്തിൽ മുഖ്യപങ്ക് വഹിക്കുന്ന പ്രവാസികളോട് സാമ്പത്തിക മാന്ദ്യകാലത്തെ അതിജീവിക്കാനും അടിസ്ഥാന സൗകര്യമേഖല വികസിപ്പിക്കാനും സഹായം തേടിയിരിക്കുകയാണ് സർക്കാർ. ചരിത്രത്തിൽ മുൻപില്ലാത്ത കാഴ്ചയാണിത്. ഇതിനൊപ്പം, പ്രവാസികൾ നൽകിയ സേവനങ്ങളെ വിലമതിക്കുന്നതിന്റെ ഭാഗമായി അവർക്കുള്ള ആനുകൂല്യങ്ങളും ബജറ്റിൽ വർധിപ്പിക്കാൻ ധനമന്ത്രി ശ്രമിച്ചിരിക്കുന്നു.

പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍

∙പ്രവാസി ക്ഷേമ പെൻഷൻ 500 രൂപയിൽനിന്ന് 2,000 രൂപയാക്കി ഉയർത്തിയിട്ടുണ്ട്.

∙പ്രവാസികളുടെ പുനരധിവാസത്തിനും നൈപുണ്യ വികസനത്തിനും 18 കോടി അനുവദിച്ചു.

∙പ്രവാസികളുടെ ഓൺലൈൻ ഡാറ്റാബേസ് തയ്യാറാക്കും. റജിസ്റ്റർ ചെയ്യുന്നവർക്ക് ഇൻഷുറൻസ് പാക്കേജ്. അതിനായി 5 കോടി അനുവദിച്ചു. എല്ലാ വിദേശ മലയാളികളെയും ഇതിൽ റജിസ്റ്റർ ചെയ്യിക്കും

∙വിദേശ മലയാളികളുടെ കേരളത്തിലെ പ്രാതിനിധ്യത്തിന് ലോക കേരള സഭ. ജനസംഖ്യാനുപാതത്തിൽ രാജ്യങ്ങളുടെ പ്രതിനിധികളും കേരള നിയമസഭാംഗങ്ങളും അംഗങ്ങൾ.

∙തീരദേശ, മലയോര ഹൈവേകൾക്കുള്ള 10,000 കോടി രൂപയുടെ കിഫ്ബി ഫണ്ട് കെഎസ്എഫ്ഇ ആരംഭിക്കുന്ന പ്രവാസി ചിട്ടി ബോണ്ട് വഴി സമാഹരിക്കും. ഒരു ലക്ഷംപേരെ പ്രവാസി ചിട്ടിയിൽ ചേർക്കാനാണ് സർക്കാർ ആലോചിക്കുന്നത്. നടപടികൾ കെഎസ്എഫ്ഇ ആരംഭിച്ചിട്ടുണ്ട്.

പ്രവാസികളുടെ സ്ഥിതിവിവരക്കണക്ക്

∙നോർക്ക വകുപ്പിന്റെ 2013ലെ കണക്കനുസരിച്ച് 16,25653 പ്രവാസി മലയാളികൾ

∙കേരളത്തിൽ അൻപത് ലക്ഷംപേർ പ്രവാസി മലയാളികളെ ആശ്രയിക്കുന്നവർ

∙തൊഴിൽ ചെയ്യുന്ന പ്രവാസി മലയാളികളിൽ 78 ശതമാനംപേരും യുവാക്കൾ

∙ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള രാജ്യം യുഎഇ(35 ശതമാനം)രണ്ടാം സ്ഥാനത്ത് സൗദി അറേബ്യ(28 ശതമാനം)

∙പ്രവാസികൾ ഏറ്റവും കൂടുതലുള്ളത് മലപ്പുറം ജില്ല

∙പ്രവാസികൾ കൂടുതലുള്ള മുനിസിപ്പാലിറ്റി കോട്ടയം

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.