Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കലാമണ്ഡലം ടാന്‍സാനിയ കുടുംബ സംഗമം

tanzania-meet08

ടാന്‍സാനിയ∙ നീണ്ട അറുപതു വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള മലയാളി കൂട്ടായ്മയായ കലാമണ്ഡലം ടാന്‍സാനിയ, ദാർഎസ് സലാമിലെ എല്ലാ മലയാളി കുടുംബങ്ങളെയും ഒരുമിച്ചു കൂട്ടി “ഒരുമിച്ചാല്‍ മധുരിക്കും” എന്ന പേരില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. മാര്‍ച്ച്‌ 4, ശനിയാഴ്ച പട്ടേല്‍ സമാജില്‍ നടന്ന പരിപാടിയില്‍  സമൂഹത്തിലെ നന്നാ തുറയിലുള്ള മലയാളി കൂട്ടായ്മകളിൽ നിന്നായി അഞ്ഞുറോളം മലയാളികള്‍ പങ്കെടുത്തു.

tanzania-meet01

ചെയര്‍മാന്‍ സുന്ദർ നായക്, സെക്രട്ടറി വിപിന്‍ എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ നടന്ന വിവിധ കലാപരിപാടികളും, വിനോദ മത്സരങ്ങളും പരിപാടിക്ക് മാറ്റ് കൂട്ടി.

tanzania-meet07

ലോക പ്രശസ്ത സര്‍ജന്‍ ഡോ. സുബ്രമണ്യ അയ്യര്‍, വേദിയില്‍ ആദരിക്കപ്പെട്ടു.

tanzania-meet05

വടക്കന്‍ കേരളത്തിന്റെ തനതായ കോല്‍ക്കളി കാണികള്‍ക്ക് ഒരു പുതിയ അനുഭവമായി.

tanzania-meet02

നിരവധി ഗാനങ്ങളും, നൃത്തവും, വിനോദവുമായി നിറഞ്ഞ സദസ്സില്‍ പരിപാടികള്‍ കാണികള്‍ക്ക് ഒരു സ്നേഹ വിരുന്നായി.

tanzania-meet06

അന്ന റോഷിൻ ആയിരുന്നു എംസി.

tanzania-meet03

ട്രഷറർ രാജേഷ് കാഞ്ഞിരക്കാടൻ നന്ദി പറഞ്ഞു.

tanzania-meet04

വിഭവ സമൃദ്ധമായ സദ്യയോടെ പരിപാടി സമാപിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.