Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കുടിവെള്ള പദ്ധതി വൈകി; ടാന്‍സാനിയയില്‍ ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടി

tanzanian-president-magufuli പ്രസിഡന്റ് ജോണ്‍ മഗുഫുലി

ദാറസ് സലാം∙ ടാന്‍സാനിയയില്‍ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാത്ത ഇന്ത്യന്‍ കമ്പനിയിലെ ഉദ്യോഗസ്ഥരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ പ്രസിഡന്റ് ജോണ്‍ മഗുഫുലി ഉത്തരവിട്ടു. ഓവര്‍സീസ് ഇന്‍ഫ്രാസ്ട്രക്ചര്‍ അലയന്‍സ് ഇന്ത്യ എന്ന കമ്പനിയുടെ പ്രതിനിധി രാജന്ദ്രേകുമാറിന്റെയും സഹപ്രവര്‍ത്തകരുടെയും പാസ്‌പോര്‍ട്ട് പിടിച്ചെടുക്കാനാണ് ഉത്തരവ്. ജലപദ്ധതി നാലു മാസത്തിനുളളില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.

ലിന്‍ഡിയെന്ന നഗരത്തില്‍ നടപ്പാക്കുന്ന 13 മില്യണ്‍ ഡോളര്‍ പദ്ധതി 2015 മാര്‍ച്ചില്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടു പദ്ധതി അനിശ്ചിതമായി നീണ്ടുപോയതാണ് പ്രസിഡന്റിനെ ചൊടിപ്പിച്ചത്. വെള്ളിയാഴ്ച പദ്ധതി സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് പ്രസിഡന്റ് പാസ്‌പോര്‍ട്ട് കണ്ടുകെട്ടാനുള്ള ഉത്തരവു നല്‍കിയത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.