ലെസോത്തോ ∙ മസേറൂവിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ ആഭിമുഖ്യത്തിൽ ഇന്ത്യാ– ബസോത്തോ ഡേ ആഘോഷിച്ചു.
ബാന്റ് മേളത്തോടുകൂടി അതിഥികളെ സമ്മേളന നഗരിയിലേക്ക് സ്വീകരിച്ച് ആനയിച്ചു. ഇന്ത്യയുടെയും ലെസോത്തോയുടെയും ദേശീയ ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ അസോസിയേഷന്റെ പ്രസിഡന്റ് ബിജു എബ്രഹാം കോര സ്വാഗതം ആശംസിച്ചു.
കൾച്ചർ ആന്റ് ടൂറിസം മിനിസ്റ്റർ Mamotsie Motsie സമ്മേളനം ഉദ്ഘാടനം ചെയ്തു. മിനിസ്റ്റർ ഓഫ് ടൂറിസം ആന്റ് കൾച്ചർ, മിനിസ്റ്റർ ഓഫ് ഫോറിൻ അഫയേഴ്സ്, അസോസിയേഷൻ പ്രസിഡന്റ്, ഹോണററി കൗൺസിൽ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി കൾച്ചറൽ പ്രോഗ്രാമിന് തുടക്കമായി.
തുടർന്ന് വർണ്ണശബളമായ നിരവധി ഇന്ത്യയുടെയും ലെസോത്തോയുടെയും കൾച്ചറൽ പ്രോഗ്രാം നടന്നു. പ്രൊഫഷണൽ ഇന്ത്യൻ ഡാൻസ് ട്രൂപ്പായ ജാൻകർ സ്കൂളിന്റെ നൃത്ത പരിപാടി സമ്മേളനത്തെ പ്രകടനം ഗംഭീരമാക്കി തീർത്തു. സെക്രട്ടറി ഷൈലേന്തിര കമലിന്റെ കൃതജ്ഞതയോടുകൂടി പരിപാടികൾ സമാപിച്ചു. ജോഫൻ കലാവടക്കൻ മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു.